Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Fishing

Alappuzha

അ​ന​ധി​കൃ​ത മ​ത്സ്യബ​ന്ധ​നം: കു​ട്ട​നാ​ട്ടി​ൽ മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കു​ന്നു

മ​ങ്കൊ​മ്പ്: പു​ഞ്ച​കൃ​ഷി​ക്കു​ശേ​ഷം കാ​യ​ൽ​നി​ല​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ന​ധി​കൃ​ത മ​ൽ​സ്യ​ബ​ന്ധ​ന​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്നു. മ​ട​വ​ല പോ​ലെ​യു​ള്ള മ​ൽ​സ്യ​ബ​ന്ധ​ന രീ​തി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​ത്ത​രം മീ​ൻ​പി​ടിത്ത​ങ്ങ​ൾ തു​ട​രു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റ്റി​വി​ടു​ന്ന തൂ​മ്പു​ക​ളു​ടെ അ​റ്റ​ത്ത് മ​ട​വ​ല പോ​ലെ​യു​ള്ള വ​ല​ക​ൾ കെ​ട്ടി​യാ​ണ് മീ​ൻ​പി​ടിത്തം ന​ട​ക്കു​ന്ന​ത്.

കോ​ല പോ​ലെ മെ​ലി​ഞ്ഞ മീ​നു​ക​ൾ വ​രെ കു​ടു​ങ്ങു​ന്ന​തി​നാ​യി ഏ​റ്റ​വും ക​ണ്ണി​യ​ക​ലം കു​റ​ഞ്ഞ വ​ല​ക​ളാ​ണ് തൂ​മ്പു​ക​ളു​ടെ അ​റ്റ​ത്ത് കെ​ട്ടു​ന്ന​ത്. ഫ​ല​ത്തി​ൽ കു​ഞ്ഞു​ങ്ങ​ള​ട​ക്കം, ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നു പാ​ട​ത്തേ​യ്ക്കു ക​യ​റു​ന്ന മു​ഴ​വ​ൻ മീ​നു​ക​ളും വ​ല​യ്ക്കു​ള്ളി​ലാ​കു​ക​യും, ച​ത്തു​പോ​കു​ക​യും ചെ​യ്യു​ന്നു. ഉ​പ​യോ​ഗ യോ​ഗ്യ​മാ​യ വ​ലി​യ മീ​നു​ക​ളൊ​ഴി​കെ ബാ​ക്കി​യു​ള്ള ചെ​റു​മീ​നു​ക​ളെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ മ​ൽ​സ്യ​സ​മ്പ​ത്ത് ഗ​ണ്യ​മാ​യ തോ​തി​ൽ ന​ശി​ക്കു​ന്ന​തി​ന് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​കു​ന്നു.

കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന മീ​നു​ക​ൾ​ക്ക് അ​വ​യു​ടെ വ​ള​ർ​ച്ച​യും, പ്ര​ജ​ന​ന​വും സാ​ധ്യ​മാ​കു​ന്നു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടി​ൽ വ​ലി​യ തോ​തി​ൽ പ​ര​മ്പ​രാ​ഗ​ത മ​ൽ​സ്യ​സ​മ്പ​ത്തി​ൽ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ജ​ല​മ​ലീ​ന​ക​ര​ണ​വും, മ​റ്റു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

അ​ട​ക്കം​കൊ​ല്ലി പോ​ലെ​യു​ള്ള ക​ണ്ണി​യ​ക​ലം കു​റ​ഞ്ഞ വ​ല​ക​ളു​ടെ ഉ​പ​യോ​ഗം, വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചും, കാ​യ​ലി​ൽ വി​ഷം ക​ല​ർ​ത്തി​യു​മു​ള്ള മ​ൽ​സ്യ​ബ​ന്ധ​ന​രീ​തി​ക​ൾ എ​ന്നി​വ​യും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. ചെ​റു​ക​ണ്ണി​ക​ളു​ള്ള വ​ല​ക​ളി​ൽ കു​ടു​ങ്ങി ച​ത്തു​പോ​കു​ന്ന ചെ​റു​മീ​നു​ക​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു മൂ​ല​മു​ള്ള ജ​ല​മ​ലി​നീ​ക​ര​ണ​വും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

മ​ൽ​സ്യ​സ​മ്പ​ത്തി​ന്‍റെ വ​ർ​ധ​ന​വി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന വ​ള​ർ​ത്തു​മ​ൽ​സ്യ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത മ​ൽ​സ്യ​സ​മ്പ​ത്തി​ന്‍റെ നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് കു​ട്ട​നാ​ട​ൻ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ദം. ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന വി​യ​റ്റ്‌​നാം വ​രാ​ലാ​ണ് (വ​ള​ർ​ത്തു​വ​രാ​ൽ) ഇ​തി​നു​ള്ള മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം വ​രാ​ലു​ക​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ചെ​റു​മീ​നു​ക​ളെ വ​ൻ​തോ​തി​ൽ തി​ന്നു​തീ​ർ​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​തു മ​ൽ​സ്യ​സ​മ്പ​ത്തി​ന്‍റെ ത​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കുന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന ആ​ഫ്രി​ക്ക​ൻ മു​ഷി, കൂ​രി​വാ​ള എ​ന്നി​വ​യും ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ്.നാ​ട​ൻ വ​രാ​ലി​ൽ നി​ന്നും ഗു​ണ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഇ​ത്ത​രം വ​രാ​ലു​ക​ൾ​ക്കു വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡി​ല്ല.

സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി​വി​ടു​ന്ന നാ​ട​ൻ പ​ള്ള​ത്തി​ക്കു കി​ലോ​ഗ്രാ​മി​നു 400 രൂ​പ വ​രെ ല​ഭി​ക്കു​മ്പോ​ൾ, വ​ള​ർ​ത്തു​വ​രാ​ലി​ന് 100 രൂ​പ​യ്ക്കു പോ​ലും വാ​ങ്ങാ​ൻ ആ​ളെ കി​ട്ടാ​റി​ല്ല. കാ​യ​ൽ നി​ല​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള​ല്ലാ​ത്ത​തും, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു ആ​ക്കം​കൂ​ട്ടു​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗ് പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up